ബെൻസെ ഹാട്രിക്കിൽ പിഎസ്ജിയെ തകർത്ത് റയൽമാ‍ഡ്രിഡ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ

മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടറിലെത്തി

 | 
real madrid

60 മിനിറ്റ് വരെ ലീഡ് നേടി ക്വാർട്ടർ ഉറപ്പിച്ച പിഎസ്ജിയെ കരീം ബെൻസെ നേടിയ ഹാട്രിക്കിലൂടെ തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലെത്തി. ആദ്യ പകുതിയിൽ ലീഡ് എംബാപ്പെയുടെ ​ഗോളിൽ ലീഡ് നേടിയ പിഎസ്ജി ആ​ദ്യ പാദത്തിലെ ഒരു ​ഗോൾ വിജയത്തിലൂടെ ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് തുടരെ മൂന്ന് ​ഗോളുകൾ പിറന്നത്. 61, 76,78 മിനിറ്റുകളിലാണ് ബെൻസേമ ​ഗോളടിച്ചത്. 

71ാം മിനിറ്റിൽ മിഡ്ഫീൽഡിൽ നിന്നും പരേഡസിനെ പിൻവലിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. ഇത് റയൽമാഡ്രിഡിന് കൂടുതൽ തുറന്ന അവസരങ്ങൾ ഒരുക്കിക്കൊടുത്തു. ഇതു മുതലെടുത്താണ് രണ്ടാം ​ഗോളും മൂന്നാം ​ഗോളും പിറന്നത്. ആകെ അ​ഗ്ര​ഗേറ്റിൽ 3-2ന് റയൽ അവസാന എട്ടിലെത്തി. 

നേരത്തെ 39ാം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ എംബാപ്പെ നേടിയ ​ഗോളോടെ പിഎസ്ജി ലീഡ് എടുത്തിരുന്നു. എന്നാൽ പന്ത് കൂടുതൽ കൈവശം വച്ചിട്ടും എംബാപ്പെ-മെസി- നെയ്മർ സംഖ്യം അട​ങ്ങിയ പിഎസ്ജിക്ക് റയൽ ​ഗോൾമുഖത്ത് വലിയ ആക്രമണങ്ങൾ നടത്താനായില്ല. 

മറ്റൊരു സെമിയിൽ മാഞ്ചസ്റ്റർ സിറ്റി പോർച്ചു​ഗൽ ടീമായ സ്പോട്ടിം​ഗ് ലിസ്ബണുമായി ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആദ്യ പാദത്തിലെ 5-0 ന്റെ വിജയം സിറ്റിക്ക് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. ബാക്കിയുള്ള പ്രീക്വാർട്ടർ മത്സങ്ങൾ 15,16 രാത്രികളിൽ നടക്കും.