റൊണാൾഡോ ഹാട്രിക്കിൽ യുണൈറ്റഡിന് ജയം

ടോട്ടനം, ആഴ്‌സണൽ തോറ്റു
 | 
United

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ നോർവിച് സിറ്റിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തി. 2നെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.

7,32,76 മിനിറ്റുകളിലാണ് റൊണാൾഡോ  ഗോളുകൾ നേടിയത്. കൈരൻ ഡോവൽ, തീമു പൂകി എന്നിവർ നോർവിച് സിറ്റിയുടെ ഗോൾ നേടി. 

ബ്രൈറ്റണെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടനം തോറ്റത്. സ്വന്തം മൈതാനത്ത്  90ആം മിനിറ്റിൽ വഴങ്ങിയ ഗോൾ ആണ് ടോട്ടനത്തിന് വിനയായത്. ഈ കളി ജയിച്ചിരുന്നെങ്കിൽ ആദ്യ നാലിലെ അവരുടെ സ്ഥാനം കൂടുതൽ സുരക്ഷിതമായേനെ. 90ആം മിനിറ്റിൽ ലിയനാഡോ ട്രോസാർഡ് ആണ് ഗോൾ നേടിയത്.

ടോട്ടനം തോറ്റത്തോടെ ആദ്യ നാലിൽ എത്താനുള്ള സുവർണാവസരം ആഴ്‌സനൽ നഷ്ടപ്പെടുത്തി. സൗത്താപ്റ്റനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് തോറ്റത്. 

വാറ്റ്ഫോഡിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബ്രെന്റ്ഫോഡ് വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.