ലോകകപ്പ് യോഗ്യതക്ക് ഒരു ജയം അകലെ ഉക്രൈന്‍; പ്ലേ ഓഫിൽ എതിരാളികൾ വെയിൽസ്
പ്ലേ ഓഫ് സെമിയില്‍ സ്കോട്ടിഷ് ടീമിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയം
Updated: Jun 2, 2022, 08:26 IST
| 
സ്കോട്ട്ലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഉക്രൈൻ ലോകകപ്പ് യോഗ്യതയുടെ അടുത്തെത്തി. ഇനി പ്ലേഓഫിൽ വെയിൽസിനെ പരാജയപ്പെടുത്തിയാൽ ഉക്രൈന് ലോകകപ്പ് കളിക്കാം.
33ാം മിനിറ്റിൽ ആൻട്രി യർമൊലെൻങ്കോ, 49ാം മിനിറ്റിൽ റൊമാൻ യറെംചുക്ക്, 95ാം മിനിറ്റിൽ ആർട്ടെം ഡൊവ്ബൈക്ക് എന്നിവരാണ് ഗോളുകൾ നേടിയത്. സ്കോട്ടിന്റെ ഗോൾ മഗ് ഗ്രെഗോറിന്റെ വകയായിരുന്നു.
റഷ്യക്കെതിരായ യുദ്ധത്തിൽ പോരാടുന്ന ഉക്രൈൻ ജനതക്ക് ഏറെ വൈകാരികമായ മത്സരമായിരുന്നു ഇത്. 65 അനാഥരാക്കപ്പെട്ട കുട്ടികൾ ഉൾപ്പടെ 3500ഓളം ഉക്രൈൻ ഫാൻസ് മത്സരം കാണാൻ എത്തിയിരുന്നു. അഞ്ചാം തിയ്യതിയാണ് വെയിൽസുമായുള്ള മത്സരം.