ബ്രെന്റ് ഫോഡിനെതിരെ യുണൈറ്റഡിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ മുപ്പത്തിയാറാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും ജയം. ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ എന്നിവരാണ് ഗോളടിച്ചത്.
ഒമ്പതാം മിനിറ്റിൽ തന്നെ ബ്രൂണോയുടെ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ സ്കോർ ചെയ്തത്. 72ാം മിനിറ്റിലാണ് റാഫേൽ വറാനയുടെ ഗോൾ. ജയത്തോടെ 36 കളികളിൽ നിന്നും മാൻയുവിന് 58 പോയന്റ് ആയി. പോയിന്റ് നിലയിൽ 6ാം സ്ഥാനത്താണ് അവർ.
ബുണ്ടേസ്ലീഗയിൽ ബയേർ ലവർകൂസൻ, ബെറൂഷിയ മൊൻഷൻഗ്ലാൻബായും വിജയിച്ചു. ലവർകൂസൻ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചപ്പോൾ ബെറൂഷിയ തോൽപ്പിച്ചത് ലെപസിഗിനെയാണ്. ഇറ്റാലിയൻ സിരി എയിൽ അറ്റ്ലാന്റ- സാലർനിറ്റ മത്സരവും ലാ ലീഗയിലെ ഗറ്റാഫെ- റയൽ ബെറ്റിസ് മത്സരവും സമനിലയിലായി.