അഡ്‌ലെയ്ഡ് ടെസ്റ്റ്: കോഹ്‌ലിയ്ക്ക് രണ്ടാം സെഞ്ച്വറി

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ വിരാട് കോഹ്ലിയ്ക്ക് വീണ്ടും സെഞ്ചറി. 135 പന്തിൽ നിന്നാണ് നൂറ് റൺസ് സ്വന്തമാക്കിയത്.
 | 
അഡ്‌ലെയ്ഡ് ടെസ്റ്റ്: കോഹ്‌ലിയ്ക്ക് രണ്ടാം സെഞ്ച്വറി

 

മെൽബൺ: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിരാട് കോഹ്‌ലിയ്ക്ക് വീണ്ടും സെഞ്ചറി. 135 പന്തിൽ നിന്നാണ് നൂറ് റൺസ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിംങ്‌സിലും കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. കോഹിലിയുടെ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ടെസ്റ്റിൽ രണ്ട് സെഞ്ചറികൾ നേടുന്ന രണ്ടാമത്തെ താരമായി അദ്ദേഹം. അതേസമയം സെഞ്ചറിയോടടുത്ത് നിൽക്കുമ്പോൾ മുരളി വിജയ് 99 റൺസിൽ പുറത്തായി.

രണ്ടാം ഇന്നിംങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്ത് ഇന്ത്യ ബാറ്റിങ് തുടരുകയാണ്.