രണ്ടാമിന്നിംഗ്‌സില്‍ അജാസ് പട്ടേലിന് മൂന്ന് വിക്കറ്റ്; ഇന്ത്യയെ മെരുക്കാന്‍ ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയും

 | 
Newzealand

ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേല്‍ രണ്ടാമിന്നിംഗ്‌സിലും വിടാന്‍ ഭാവമില്ല. മൂന്നാം ദിവസം ഇന്ത്യയുടെ രണ്ടാമിന്നിംഗ് ബാറ്റിംഗ് തുടരുമ്പോള്‍ ഇതുവരെ 6 വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്നും അജാസ് പട്ടേലാണ് വീഴ്ത്തിയത്. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര എന്നിവരെയും ശ്രേയസ് അയ്യരെയും അജാസ് വീഴ്ത്തി. 

ഇന്ത്യയുടെ മറ്റു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത് ന്യൂസിലന്‍ഡ് ടീമിലെ മറ്റൊരു ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയാണെന്ന അപൂര്‍വത കൂടി രണ്ടാം ഇന്നിംഗ്‌സിനുണ്ട്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ വിരാട് കോലി, വൃദ്ധിമാന്‍ സാഹ എന്നിവരുടെ വിക്കറ്റ് രചിനാണ് കൊയ്തത്. അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍.

69 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 6 വിക്കറ്റിന് 265 റണ്‍സാണ് ഇന്ത്യ നേടിയത്. ഇതോടെ ന്യൂസിലന്‍ഡിനേക്കാള്‍ 528 റണ്‍സിന്റെ ലീഡിലാണ് ഇന്ത്യ. ന്യൂസിലന്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് വെറും 62 റണ്‍സിന് അവസാനിച്ചിരുന്നു.