ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി. മഹാരാഷ്ട്ര സ്വദേശിനിയായ രാധിക ദോപാവ്കറെയാണ് വധു. ഇന്ന് മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയുമാണ് വിവാഹ വാർത്തകൾ പുറത്ത് വിട്ടത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, നാളെ വിവാഹിതനാകുമെന്ന് ഇന്നലെ ട്വിറ്ററിലൂടെ രഹാനെ ആരാധകരെ അറിയിച്ചിരുന്നു.
 | 

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ വിവാഹിതനായി. മഹാരാഷ്ട്ര സ്വദേശിനിയായ രാധിക ദോപാവ്കറെയാണ് വധു. ഇന്ന് മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. മറാത്തി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയുമാണ് വിവാഹ വാർത്തകൾ പുറത്ത് വിട്ടത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, നാളെ വിവാഹിതനാകുമെന്ന് ഇന്നലെ ട്വിറ്ററിലൂടെ രഹാനെ ആരാധകരെ അറിയിച്ചിരുന്നു.

26 വയസുള്ള അജിങ്ക്യ രഹാനെ ഇന്ത്യൻ ടീമിലെ തിളങ്ങുന്ന താരമാണ്. 10 ടെസ്റ്റുകളിലും 34 ഏകദിനങ്ങളിലും 11 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിലും രഹാനെ കളിച്ചിട്ടുണ്ട്.