അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചു
 | 
Ajinkya Rahane

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് അദ്ദേഹം തിരശ്ശീലയിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലുമായി 8,000-ലധികം റൺസും രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.

2020-21 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ ഇന്ത്യയെ ചരിത്രപരമായ 2-1 വിജയത്തിലേക്ക് നയിച്ചത് രഹാനെയുടെ കരിയറിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ അന്ന് ടീമിനെ നയിച്ചത്. മെൽബണിൽ നേടിയ സെഞ്ചുറിയും പരിക്കുകളാൽ തളർന്ന ഇന്ത്യൻ ടീമിനെ അദ്ദേഹം നയിച്ച രീതിയും ഏറെ പ്രശംസിക്കപ്പെട്ടു.