ഒഡീഷയേയും തോൽപ്പിച്ചു; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ബ്ലാസ്റ്റേഴ്‌സ്

 | 
Kerala blasters

ഐപിഎൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒന്നാമതായി. ജംഷഡ്പൂരിന്റെ ഒന്നാം സ്ഥാനത്തിന് വെറും മണിക്കൂറുകളുടെ ആയുസ്സ് മാത്രം. ഒഡീഷയെ എതിരില്ലാത്ത 2 ഗോളിന് തോൽപ്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് പരാജയമറിയതെ 10 കളികൾ പൂർത്തിയാക്കി.

അഡ്രിയൻ ലൂണയുടെ അസിസ്റ്റിൽ 28ആം മിനിറ്റിൽ നിഷു കുമാറും 40ആം മിനിറ്റിൽ ഹർമൻജോത് സിങ് ഖാബ്രയും ആണ് ഗോളുകൾ നേടിയത്. അഡ്രിയാൻ ലൂണയുടെ പാസ് സ്വീകരിച്ച നിഷു ബോക്സിനകത്തുവെച്ച് ഒഡിഷ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച്  പന്ത് പോസ്റ്റിലേക്കടിച്ചു. മനോഹരമായ ഒരു ഗോളായിരുന്നു അത്. രണ്ടാം ഗോൾ പിറന്നത് അഡ്രിയാൻ ലൂണയെടുത്ത ഫ്രീ കിക്കിലാണ്.   കൃത്യമായി തലവെച്ച ഖാബ്ര അതിവിദഗ്ധമായി പന്ത്  എതിർ വലയിലെത്തിച്ചു. ഖാബ്രയുടെ ഹെഡ്ഡർ തട്ടിയകറ്റാൻ അർഷ്ദീപ് നോക്കിയെങ്കിലും പന്ത്  ഗോൾ വലയിലെത്തി.

അഞ്ചു ജയം അഞ്ചു സമനില ഒരു തോൽവി എന്നിവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ഇതുവരെ ഉള്ള പ്രകടനം.