അങ്ങിനെ വാർണറും തിളങ്ങി; ലങ്കയെ തോൽപ്പിച്ച് ഓസിസ്

 | 
Warner

ഫോമിൽ ഇല്ലായിരുന്ന ഓപ്പണർ ഡേവിഡ് വാർണർ അടിച്ചു കസറിയപ്പോൾ ശ്രീലങ്കയെ 7 വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു. ലങ്ക ഉയർത്തിയ 154 എന്ന വിജയലക്ഷ്യം 17 ഓവറിൽ ഓസീസ് മറികടന്നു. വാർണർ 42 പന്തിൽ 65 റൺസ് നേടി.

കുശാൽ പെരേര(35), അസലങ്ക(35), രാജപക്ഷെ(33) എന്നിവരുടെ ബാറ്റിംഗ് ആണ് ലങ്കയെ 6ന് 154 എന്ന നിലയിൽ എത്തിച്ചത്. ആദം സാംപ, മിച്ചൽ സ്റ്റാർക്,  പാറ്റ് കമ്മിൻസ്  എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയക്ക് വേണ്ടി നായകൻ ഫിഞ്ചും (23 പന്തിൽ 37) വാർണറും(65) നല്ല തുടക്കം നൽകി. പവർപ്ലേ ഓവറിൽ 63റൺസ് ആണ് ഇരുവരും കൂട്ടി ചേർത്ത്. മാക്സ്വെൽ 5 റൺസ് എടുത്തു പുറത്തായി എങ്കിലും സ്മിത്തും (28*) സ്റ്റോയ്‌നിസും (16*) ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു. ഹസരങ്ക 2 വിക്കറ്റ് നേടി. 

2 കളിയും ജയിച്ച ഓസ്‌ട്രേലിയക്ക് 4 പോയിന്റ് ആയി. ആദ്യ കളി ജയിച്ച ലങ്കക്ക് 2 പോയിന്റ് ആണ് ഉള്ളത്. ഓസ്ട്രേലിയക്ക് അടുത്ത കളി ഇംഗ്ലണ്ടിനെതിരേ ആണ്. ശ്രീലങ്കക്ക് ദക്ഷിണാഫ്രിക്കക്ക് എതിരെയും.