പ്രീമിയർ ലീ​ഗിലേക്ക് വീണ്ടും അറേബ്യൻ നിക്ഷേപം; സൗദി ​ഗ്രൂപ്പ് ഏറ്റെടുക്കുന്നത് ന്യൂകാസിൽ യുണൈറ്റഡിനെ

 | 
new castle united

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് വീണ്ടും ജിസിസി രാജ്യത്തു നിന്നും നിക്ഷപം. ഇത്തവണ ന്യൂകാസിൽ യൂണൈറ്റഡിലേക്കാണ് നിക്ഷേപം വരുന്നത്. സൗദി ആസ്ഥാനമായ ഒരു കൺസോർഷ്യമാണ് ക്ലബ്ബിൽ പണം നിക്ഷേപിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. അടുത്ത ദിവസം തന്നെ ക്ലബ്ബ് ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. മുന്നൂറ് മില്യൻ പൗണ്ടിനാണ് ഏറ്റെടുക്കൽ. എന്നാൽ ക്ലബ് സൗദിക്ക്  വിൽക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുടെ  പ്രതിഷേധം ശക്തമാണ്. 

സൗദി ഭരണകൂടത്തിന് ക്ലബ്ബിന്‍റെ  നിയന്ത്രണം ഇല്ലെന്ന് ഈ കൺസോർഷ്യം തെളിയിച്ചതിന് ശേഷമാണ്  പ്രീമിയർ ലീഗിന്‍റെ  അംഗീകാരം ലഭിക്കുന്നത്. അ‌ടുത്ത 24 മണിക്കൂറിനകം അനുമതി ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 

2020 ഏപ്രിലിലാണ്  ന്യൂകാസിലും സൗദി ​ഗ്രൂപ്പും തമ്മിൽ  കരാർ ഒപ്പുവക്കുന്നത്.  എന്നാൽ ക്ലബ്ബിനെ ആര് നിയന്ത്രിക്കുമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. ഇത് പരിഹരിക്കാൻ പ്രീമിയർ ലീഗിന്‍റെ  മധ്യസ്ഥതയിൽ നടന്ന ചർച്ചകളുടെ വിജയത്തെ തുടർന്നാണ് ഏറ്റെടുക്കൽ യാഥാർത്ഥ്യമായത്. ഖത്തർ ആസ്ഥാനമായ ബിഇൻ സ്പോർഡ്സിന് സൗദിയിൽ ഉണ്ടായിരുന്ന വിലക്ക് പിൻവലിച്ചു. അവരാണ് പ്രീമിയർ ലീ​ഗിന്‍റെ  ​ഗൾഫിലെ സംപ്രേണഷാവകാശം വാങ്ങിയിട്ടുള്ളത്. 

പതിനാല് വർഷം നീണ്ട മൈക്ക് ആഷ്ലിയുടെ നേതൃത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. മാഞ്ചസ്റ്റർ സിറ്റി പോലെയോ, പിഎസ്ജി പോലെയോ ക്ലബ്ബ് ഉയർന്നുവരുമെന്ന് ആരാധകരിൽ പ്രതീക്ഷയുണ്ട്. നിലവിൽ പ്രീമിയർ ലീ​ഗിൽ പത്തൊൻപതാം സ്ഥാനത്താണ് ടീം