ലോകകപ്പ് യോ​ഗ്യത തകർപ്പൻ ജയത്തോടെ അർജന്റീന; ബ്രസീലിന് സമനില

ലയണൽ മെസി ​ഗോളടിച്ച മത്സരത്തിൽ ഉറു​ഗ്വയേ തകർത്തത് എതിരില്ലാത്ത മൂന്ന് ​ഗോളിന്
 | 
Messi

ലോകകപ്പ് യോ​ഗ്യത  കോൺമെബോൾ അ‍ഞ്ചാം റൗണ്ടിൽ അർജന്റീനക്ക് മികച്ച വിജയം. ലയണൽ മെസി ​ഗോളടിച്ച മത്സരത്തിൽ ഉറു​ഗ്വയേ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. റോഡ്രീ​ഗോ ഡി പോൾ, ലൗത്തറോ മാർട്ടീനസ് എന്നിവരായിരുന്നു മറ്റ് സ്കോറർമാർ.

ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ ലോ സെൽസോ അസിസ്റ്റിലാണ് ലയണൽ മെസി മുപ്പത്തിയെട്ടാം മിനിറ്റിൽ ​ഗോളടിക്കുന്നത്. ലോ സെൽസോയുടെ പാസ് സ്വീകരിച്ച മെസി ​ഗോളടിക്കാനായി പന്ത് നിക്കോളാസ് ​ഗോൺസാലോസിന് പോസ്റ്റിലേക്ക് അടിച്ചു നൽകുന്നു. എന്നാൽ പന്ത് ​ഗോൺസാലസിനേയും ഉറു​ഗ്വൻ ​ഗോളിയേയും കബളിപ്പിച്ച് വലയിലെത്തുകയാണ് ഉണ്ടായത്. 

ആറു മിനിറ്റികൾക്കപ്പുറം അർജന്റീനയുടെ രണ്ടാം ​ഗോൾ. മാർട്ടീനസിന്റെ അസിസ്റ്റിൽ റോഡ്രിഡോ ഡീപോൾ വല കുലുക്കി. രണ്ടാം പകുതിയിൽ അറുപത്തിരണ്ടാം മിനിറ്റിലാണ് മൂന്നാം ​ഗോൾ പിറന്നത്. ടോട്ടനം താരം ജിയോവാനി ലോ സെൽസോയുടെ അസിസ്റ്റ് വീണ്ടും. ഇത്തവണ ​ഗോൾ നേടിയത് മാർട്ടീനസ്. രണ്ടാം പകുതിയിൽ സുവാരസിന്റെ നേതൃത്വത്തിൽ ഉറു​ഗ്വായ് നന്നായി കളിച്ചെങ്കിലും ​ഗോളടിക്കാനായില്ല. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 22 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ പത്ത് കളികളിൽ ഒമ്പതിലും ജയിച്ച ബ്രസീലിനെ കൊളംമ്പിയ ​ഗോൾ രഹിത സമനിലിയിൽ തളച്ചു. 28 പോയിന്റുമായി ബ്രസീലാണ് യോ​ഗ്യത പട്ടികയിൽ മുന്നിൽ. മറ്റ് മത്സരങ്ങളിൽ ബൊളീവിയ പെറുവിനേയും വെനസ്വേല ഇക്വഡോറിനേയും ചിലി പരാ​ഗ്വയേയും തോൽപ്പിച്ചു.