സച്ചിന്റെ മകനെ ബൗളിംഗ് പരിശീലിപ്പിക്കാൻ വാസിം അക്രം

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക് ബൗളിംഗ് തന്ത്രങ്ങൾ പകർന്നു കൊടുക്കുന്നത് വാസിം അക്രം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ താരങ്ങൾ പരിശീലിക്കുന്നതിനിടെയാണ് അക്രം സച്ചിന്റെ മകന് ബൗളിംഗ് പരിശീലിപ്പിച്ചത്. കഴിഞ്ഞ സമ്മറിൽ ഇംഗ്ലണ്ടിൽ വച്ച് താൻ അർജുനെ കണ്ടിരുന്നുവെന്നും തങ്ങൾ ഒരുമിച്ച് സൗഹൃദ മത്സരം കളിച്ചുവെന്നും അക്രം പറഞ്ഞു.
 | 
സച്ചിന്റെ മകനെ ബൗളിംഗ് പരിശീലിപ്പിക്കാൻ വാസിം അക്രം

മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർക്ക് ബൗളിംഗ് തന്ത്രങ്ങൾ പകർന്നു കൊടുക്കുന്നത് വാസിം അക്രം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ താരങ്ങൾ പരിശീലിക്കുന്നതിനിടെയാണ് അക്രം സച്ചിന്റെ മകന് ബൗളിംഗ് പരിശീലിപ്പിച്ചത്. കഴിഞ്ഞ സമ്മറിൽ ഇംഗ്ലണ്ടിൽ വച്ച് താൻ അർജുനെ കണ്ടിരുന്നുവെന്നും തങ്ങൾ ഒരുമിച്ച് സൗഹൃദ മത്സരം കളിച്ചുവെന്നും അക്രം പറഞ്ഞു.
അവൻ ചെറുപ്പമാണ്. ഇടം കയ്യൻ പേസ് ബൗളറായ അർജുന്റെ ബൗളിംഗിലെ പിഴവുകൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തുവെന്നും അക്രം പറഞ്ഞു. ബൗളിംഗ് ആക്ഷനിലും സ്വിംഗിലും പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ താൻ ജൂനിയർ സച്ചിന്റെ ശ്രദ്ധയിൽ പെടുത്തിയെന്നും അക്രം പറഞ്ഞു.