വിജയ വഴിയിൽ ആഴ്സണൽ; ബാഴ്സക്കും തകർപ്പൻ ജയം

 | 
Arsenal

പ്രീമിയർ ലീഗിൽ ആഴ്സണലിന് തുടർച്ചയായ മൂന്നാം ജയം. ആദ്യ മൂന്ന് കളികൾ തോറ്റ ഗണ്ണേഴ്സ് അടുത്ത മൂന്ന് കളികളും ജയം നേടി തിരിച്ചു വന്നിരിക്കുകയാണ്. ടോട്ടനം ഹോട്‌സ്പർസിനെയാണ്  ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്‌സണൽ തോൽപ്പിച്ചത്. എമിൽ സ്മിത്ത് റോവ്, പിയറി എമറിക്ക് ഔബമയാങ്ങ്, ബുകയോ സാക്ക എന്നിവർ ആണ് ആണ് ആഴ്‌സണലിന്റെ ഗോളുകൾ നേടിയത്. സ്പർസിനെ ആശ്വാസ ഗോൾ നേടിയത് സൺ മിൻ ആണ്. 

മറ്റൊരു കളിയിൽ വൂൾവ്സ്, സൗത്താപ്റ്റനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് വൂൾവ്സ് ജയിച്ചത്. റൗൾ ജിമെനെസ് ആണ് ഗോൾ നേടിയത്. 

ലാ ലീഗയിൽ ബാഴ്സ എതിരല്ലാത്ത 3 ഗോളുകൾക്ക് ലവാന്റെയെ തോൽപ്പിച്ചു. മെംഫിസ് ഡിപേ, ലുക്ക് ഡിയോങ്, അൻസു ഫാത്തി എന്നിവർ ഗോൾ നേടി. 

സിരി എയിൽ യുവന്റസ്, ലാസിയോ എന്നിവർ ജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിന് യുവന്റസ് സംപ്‌ദോറിയയെ തോൽപ്പിച്ചു. പൗലോ ഡിബാലേക്ക് കളിക്കിടയിൽ പരിക്കേറ്റു. ലാസിയോ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റോമയെ തോൽപ്പിച്ചു.