ആഷസ്: ആദ്യ ദിനം 147ന് ഓളൗട്ടായി ഇം​ഗ്ലണ്ട്

നായകനായി അരങ്ങേറിയ കളിയിൽ കമ്മിൻസിന് അഞ്ച് വിക്കറ്റ്
 | 
ashes

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഇം​ഗ്ലണ്ട് 147ന് ഓളൗട്ടായി. മഴ കാരണം 50 ഓവർ കളിയാണ് ആദ്യ ദിനം നടന്നത്. അഞ്ച് വിക്കറ്റെടുത്ത നായകൻ പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റാർക്ക്, ഹെയ്സൽവുഡ് എന്നിവരുമാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. ടോസ് നേടിയ ഇം​ഗ്ലണ്ട് ഫാസറ്റ് ബൗളിം​ഗിനെ സഹായിക്കുന്ന ​ഗാബയിൽ ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

ഇം​ഗ്ലീഷ് നിരയിൽ നാല് ബാറ്റർമാരാണ് രണ്ടക്കം കടന്നത്. 39 റൺസെ‌ടുത്ത ജോസ് ബ‌ട്ട്ലറാണ് ‌ടോപ്സ്ക്കറർ. ഓലി പോപ്പെ 35ഉം ഹസീബ് 25ഉം ക്രിസ് വോക്സ് 21ഉം നേടി. 13.1 ഓവറിൽ 38 റൺസിനാണ് കമ്മിൻസ് 5 വിക്കറ്റ് വീഴ്ത്തിയത്.