ഏഷ്യകപ്പിൽ നിന്ന് പിന്മാറുമെന്ന് ആതിഥേയരായ ഇന്ത്യ; പാകിസ്താനെ കൂടുതൽ ഒറ്റപ്പെടുത്താൻ തീരുമാനം

പാകിസ്താൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്. 
 | 
Asia cup

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്താനെ ക്രിക്കറ്റിലും കൂടുതൽ ഒറ്റപ്പെടുത്താൻ ഒരുങ്ങി ബി.സി.സി.ഐ. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയരാകേണ്ട ഏഷ്യകപ്പ് ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പാകിസ്താൻ ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ നയിക്കുന്നത്. ഇതാണ് ഇന്ത്യയുടെ പിന്മാറ്റത്തിന്റെ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.

"പാകിസ്താൻ മന്ത്രി തലവനായ എ.സി.സി സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയില്ല. അതാണ് രാജ്യത്തിന്റെ വികാരം. വരാനിരിക്കുന്ന വനിത എമേർജിങ് ടീമുകളുടെ ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഞങ്ങൾ എ.സി.സിയെ വാക്കാൽ അറിയിച്ചിട്ടുണ്ട്." ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജയ്ഷാ ഐ.സി.സി ചെയർമാനായതോടെ വന്ന ഒഴിവിലാണ് നഖ്വി പദവിയിലെത്തുന്നത്.

ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയായേക്കും. ടൂർണമെ ന്റിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ളതും സ്പോൺസർമാരുള്ളത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ വിട്ടുനിന്നാൽ താങ്ങാനാവാത്ത നഷ്ടമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയുടെ നീക്കത്തിലൂടെ ടൂർണമെന്റ് പൂർണമായും റദ്ദാക്കാനാണ് സാധ്യത.