ഏഷ്യാ കപ്പ്; തുടക്കത്തില്‍ പതറി ശ്രീലങ്ക, നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ്

 | 
Siraj

ഏഷ്യാ കപ്പ് ഫൈനലില്‍ തുടക്കത്തില്‍ തന്നെ പതറി ശ്രീലങ്ക. ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായി. നാല് ഓവറില്‍ പന്ത്രണ്ട് റണ്‍സിനിടെ 5 വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജ് 4 വിക്കറ്റുകള്‍ വീഴ്ത്തി. 

കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്ക് നഷ്ടമായത്. ബുംറ ഒരു വിക്കറ്റെടുത്തു. മഴമൂലം വൈകിയാണ് കളിയാരംഭിച്ചത്. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുള്‍പ്പെടെ വന്‍ താരനിരയാണ് ഇന്ത്യന്‍ ടീമില്‍ അണിനിരക്കുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ടീം ശ്രീലങ്ക: പാത്തും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദാസുന്‍ ശനക, ദുനിത് വെല്ലലെഗ, ദുഷാന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീഷ പതിരണ