ഏഷ്യൻ ഗെയിംസ്: കബഡിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകളും ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടക്കുന്നത്. സെമിയിൽ തായ്ലൻഡിനെയാണ് നിലവിലെ സ്വർണ്ണ മെഡൽ ജേതാക്കളായ ഇന്ത്യ (41-28) എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.
 | 

ഏഷ്യൻ ഗെയിംസ്: കബഡിയിൽ ഇന്ത്യൻ വനിതകൾ ഫൈനലിൽ

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യൻ വനിതകളും ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടക്കുന്നത്. സെമിയിൽ തായ്‌ലൻഡിനെയാണ് നിലവിലെ സ്വർണ്ണ മെഡൽ ജേതാക്കളായ ഇന്ത്യ (41-28) എന്ന സ്‌കോറിന് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു വിജയം നേടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും 14 പോയിന്റ് വീതം നേടി സമനിലയിലായിരുന്നു. അവസാന പാതിയിൽ ഇന്ത്യ 27 പോയിന്റ് നേടിയപ്പോൾ തായ്‌ലൻഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്.