ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം

 | 
INDIA

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 21-ാം സ്വര്‍ണം നേടി ഇന്ത്യ. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഓജസ് പ്രവീണ്‍, അഭിഷേക് വര്‍മ്മ, പ്രഥമേഷ് ജോകര്‍ എന്നിവരാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഫൈനലില്‍ കൊറിയയെ 235-230ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒന്നാമതെത്തിയത്.

നേരത്തെ അമ്പെയ്ത്തില്‍ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതകളും സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്.