ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസ് അന്തരിച്ചു

ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂഗസ് (25) അന്തരിച്ചു. സിഡ്നിയിലെ സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിഡ്നിയിൽ ചൊവാഴ്ച്ച നടന്ന ആഭ്യന്തര മത്സരത്തിൽ ന്യൂസൗത്ത് വെയ്ൽസിനെതിരായി ബാറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
 | 

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസ് അന്തരിച്ചു
സിഡ്‌നി: 
ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസ് (25) അന്തരിച്ചു. സിഡ്‌നിയിലെ സെന്റ് വിൻസെന്റ്‌സ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിഡ്‌നിയിൽ ചൊവാഴ്ച്ച നടന്ന ആഭ്യന്തര മത്സരത്തിൽ ന്യൂസൗത്ത് വെയ്ൽസിനെതിരായി ബാറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വെയ്ൽസ് താരം സീൻ അബോട്ടിന്റെ ബൗൺസറാണ് ഹ്യൂഗസിന്റെ തലയിൽ പതിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബോൾ തലയുടെ ഒരുവശത്ത് ആഘാതമേൽപ്പിക്കുകയായിരുന്നു.

2009-ൽ ക്രിക്കറ്റ് ജീവിതത്തിലേക്ക് പ്രവേശിച്ച ഹ്യൂഗസ് ഓസ്‌ട്രേലിയയ്ക്കായി 26 ടെസ്റ്റും 25 ഏകദിനവും കളിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ടെസ്റ്റ് സീരീസുകളിൽ മൈക്കൽ ക്ലാർക്കിന് പകരക്കാരനായി ഹ്യൂഗസ് കളിക്കാനിരിക്കുകയായിരുന്നു.