മെൽബൺ ഏകദിനം: ഓസ്‌ട്രേലിയക്ക് വിജയം

ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നാലു വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ ഓസീസ് മറികടന്നു.
 | 

മെൽബൺ ഏകദിനം: ഓസ്‌ട്രേലിയക്ക് വിജയം
മെൽബൺ:
ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് നാലു വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ ഓസീസ് മറികടന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. രോഹിത് ശർമ്മയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. 139 പന്തിൽ 138 റൺസെടുത്ത രോഹിതിനും അർധസെഞ്ച്വറി നേടിയ സുരേഷ് റൈനക്കുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. ധോണി 19 റൺസെടുത്തും വിരാട് കോലി ഒൻപത് റൺസെടുത്തും പുറത്തായി.

മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 49 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്ത് ലക്ഷ്യം കണ്ടു. ആരോൺ ഫിഞ്ച് (96), സ്റ്റീവൻ സ്മിത്ത് (47), ഷെയ്ൻ വാട്‌സൻ (41) എന്നിവരുടെ ബാറ്റിങാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.