മൂന്നാം ടെസ്റ്റ് സമനിലയിൽ; പരമ്പര ഓസ്‌ട്രേലിയക്ക്

മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. നാല് മത്സരങ്ങളുള്ള പരമ്പര 2-0നാണ് ഓസീസ് സ്വന്തമാക്കിയത്.
 | 
മൂന്നാം ടെസ്റ്റ് സമനിലയിൽ; പരമ്പര ഓസ്‌ട്രേലിയക്ക്

 

മെൽബൺ: മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നാല് മത്സരങ്ങളുള്ള പരമ്പര 2-0നാണ് ഓസീസ് സ്വന്തമാക്കിയത്. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നത്.

384 റൺസ് എന്ന വിജയലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. 66 ഓവർ പൂർത്തിയായപ്പോൾ ആറു വിക്കറ്റിന് 110 റൺസെടുത്തു നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാമിന്നിങ്‌സിൽ വൻ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 19 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായി. വിരാട് കോഹ്‌ലിയും (54) അജിങ്ക്യ രഹാനെയുമാണ് (48) ഇന്ത്യൻ സ്‌കോർ അൽപമെങ്കിലും ഉയർത്തിയത്. പൂജാര (21), മുരളി വിജയ് (11), ശിഖർ ധവാൻ (0), കെ.എൽ. രാഹുൽ (1) എന്നിവരുടെ ബാറ്റിങ് തകർച്ച ഇന്ത്യയെ പ്രതിരോധത്തിലാക്കി. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി 24 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ ജോൺസണും റയാൻ ഹാരിസും ജോഷ് ഹസേൽവുഡുമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്.