ഹ്യൂഗ്‌സിന് ആദരാജ്ഞലി; 64-ാം നമ്പർ ജേഴ്‌സി പിൻവലിക്കും

അന്തരിച്ച ക്രിക്കറ്റ് താരം ഫിൽ ഹ്യൂഗ്സിന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ആദരാജ്ഞലികൾ. ഹ്യൂഗ്സ് ധരിച്ചിരുന്ന 64-ാം നമ്പർ ജേഴ്സി പിൻവലിക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. അനുശോചന സന്ദേശം വായിക്കുന്നതിനിടെ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കാണ് ഇക്കാര്യം അറിയിച്ചത്. ഹ്യൂഗ്സില്ലാതെ ടീം ഡ്രസിംഗ് റൂം പഴയതുപോലെയാകില്ലെന്നും ക്ലാർക്ക് വിതുമ്പലോടെ അഭിപ്രായപ്പെട്ടു. ഹ്യൂഗ്സിന്റെ ഓർമ്മക്കായ് ജേഴ്സി പിൻവലിക്കാൻ കഴിയുമോയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിച്ചിരുന്നുവെന്നും അവർ ഇതിന് സമ്മതം നൽകിയെന്നും ക്ലാർക്ക് പറഞ്ഞു.
 | 

ഹ്യൂഗ്‌സിന് ആദരാജ്ഞലി; 64-ാം നമ്പർ ജേഴ്‌സി പിൻവലിക്കും
സിഡ്‌നി:
അന്തരിച്ച ക്രിക്കറ്റ് താരം ഫിൽ ഹ്യൂഗ്‌സിന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ആദരാജ്ഞലികൾ. ഹ്യൂഗ്‌സ് ധരിച്ചിരുന്ന 64-ാം നമ്പർ ജേഴ്‌സി പിൻവലിക്കാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. അനുശോചന സന്ദേശം വായിക്കുന്നതിനിടെ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കാണ് ഇക്കാര്യം അറിയിച്ചത്. ഹ്യൂഗ്‌സില്ലാതെ ടീം ഡ്രസിംഗ് റൂം പഴയതുപോലെയാകില്ലെന്നും ക്ലാർക്ക് വിതുമ്പലോടെ അഭിപ്രായപ്പെട്ടു. ഹ്യൂഗ്‌സിന്റെ ഓർമ്മക്കായ് ജേഴ്‌സി പിൻവലിക്കാൻ കഴിയുമോയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിച്ചിരുന്നുവെന്നും അവർ ഇതിന് സമ്മതം നൽകിയെന്നും ക്ലാർക്ക് പറഞ്ഞു.
‘അനുഗ്രഹീതനായ ഒരു താരത്തിനെയാണ് ഈ ആഴ്ച ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത്. ഹ്യൂഗ്‌സിന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കാനായി പ്രയത്‌നിക്കുമെന്ന് മാത്രമാണ് അവന്റെ കുടുബത്തിന് ഞങ്ങൾക്ക് നൽകാനുള്ള വാഗ്ദാനം’. ക്ലാർക്ക് പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് കൊണ്ട് തലയ്ക്ക് പരുക്കേറ്റ ഹ്യൂഗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സിഡ്‌നിയിൽ ചൊവാഴ്ച്ച നടന്ന ആഭ്യന്തര മത്സരത്തിൽ ന്യൂസൗത്ത് വെയ്ൽസിനെതിരായി ബാറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വെയ്ൽസ് താരം സീൻ അബോട്ടിന്റെ ബൗൺസറാണ് ഹ്യൂഗസിന്റെ തലയിൽ പതിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബോൾ തലയുടെ ഒരുവശത്ത് ആഘാതമേൽപ്പിക്കുകയായിരുന്നു.