സ്റ്റംപിങിൽ ധോണിയ്ക്ക് ലോക റെക്കോർഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം സ്റ്റംപിങ് നടത്തിയതിന്റെ ലോകറെക്കോഡിന് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അർഹനായി.
 | 
സ്റ്റംപിങിൽ ധോണിയ്ക്ക് ലോക റെക്കോർഡ്

 

മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം സ്റ്റംപിങ് നടത്തിയതിന്റെ ലോകറെക്കോഡിന് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അർഹനായി. മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിൽ അശ്വിന്റെ പന്തിൽ മിച്ചൽ ജോൺസനെ സ്റ്റംപ് ചെയ്തതോടെയാണ് തന്റെ 460ാം ഇന്നിങ്‌സിൽ ധോണി റെക്കോർഡ് കുറിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ധോണിയുടെ 134ാം സ്റ്റംപിംങ് ആണിത്. ടെസ്റ്റിൽ 38 പേരെയും ഏകദിനത്തിൽ 85 പേരെയും ട്വന്റി20 മത്സരങ്ങളിൽ 11 പേരെയും സ്റ്റംപിങിലൂടെ പുറത്താക്കി. 485 ഇന്നിംഗ്‌സിൽ 133 സ്റ്റംപിങുകൾ നടത്തിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ നേട്ടം സ്വന്തമാക്കിയത്. 270 ഇന്നിങ്‌സിൽ നിന്ന് 101 പേരെ പുറത്താക്കിയ ശ്രീലങ്കയുടെ റോമേഷ് കലുവിതരണയാണ് മൂന്നാം സ്ഥാനത്ത്.