അവസാന പന്തിൽ ബാ​ഗ്ലൂരിന് വിജയം; ഹൈദരബാദിനെ തോൽപ്പിച്ചിട്ടും മുംബൈ പുറത്ത്

 | 
ipl

അവസാന പന്തിൽ സിക്സർ പറത്തി ശ്രീകർ ഭരത് ഐപിഎല്ലിലെ അവസാന​ ​ഗ്രൂപ്പ് മത്സരത്തിൽ ബാ​ഗ്ലൂരിനെ വിജയിപ്പിച്ചു. അവേശ് ഖാൻ എറി‍‍ഞ്ഞ അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ക്രീസിലുണ്ടായിരുന്നത് ​ഗ്ലെൻ മാക്സ്വെല്ലും ഭരത്തും. ആദ്യ പന്തിൽ മാക്സ്വെൽ ഫോർ, അടുത്ത പന്തിൽ രണ്ട് റൺ. മൂന്നാം പന്തിൽ ഒരു റൺ ബൈ. നാലാം പന്തിൽ ശ്രീകർ ഭരതിന് റണ്ണെടുക്കാനായില്ല. അടുത്ത പന്തിൽ രണ്ട് റൺ. പിന്നാലെ വൈഡ്. ജയിക്കാൻ അഞ്ച് റൺ വേണ്ടിയിരുന്ന അവസാന പന്ത് ഫുൾടോസ്. അതിനെ സിക്സർ പറത്തി ദില്ലി ഉയർത്തിയ 165 എന്ന വിജയ ലക്ഷ്യം ഏഴുവിക്കറ്റ് ശേഷിക്കെ ബാ​ഗ്ലൂർ മറികടക്കുന്നു.

ഇതേസമയം 236 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് കൂളായി ബാറ്റുവീശിയ ഹൈദരാബാദിന്റെ ഇന്നിം​ഗ്സ് 193ൽ അവസാനിക്കുന്നു. 42 റൺസിന്റെ വലിയ വിജയം ലഭിച്ചിട്ടും നിലവിലെ ചാമ്പ്യൻമാർ പ്ലേഓഫ് കാണാതെ പുറത്താകുന്നു. അവിടെ ശ്രീകർ പ്രസാദായിരുന്നെങ്കിൽ ഇവിടെ മനീഷ് പാണ്ഡേയുടെ പ്രകടനമായിരുന്നു മുംബൈയെ പുറത്താക്കിയത്. നേരത്തെ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ആഞ്ഞടിച്ചാണ് മുംബൈ കൂറ്റൻ സ്കോറിലെത്തിയത്. ഇഷാൻ 32 പന്തിൽ 84ഉം സൂര്യകുമാർ യാദവ് 40 പന്തിൽ 82റൺസും നേടി. 

നാളെ ന‌ടക്കുന്ന ആദ്യ കോളിഫൈയറിൽ ദില്ലി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടും. തിങ്കളാഴ്ച്ചയാണ് എലിമിനേറ്റർ. കൊൽക്കത്തയും ബം​ഗ്ലൂരുമാണ് കളിക്കുക. ഇതിൽ വിജയിക്കുന്ന ടീം ആദ്യ കോളിഫൈയറിൽ തോൽക്കുന്ന ടീമുമായി മത്സരിക്കും. ഇതിലെ വിജയികൾ ഫൈനലിൽ ആദ്യ കോളിഫൈയറിലെ വിജയികളെ നേരിടും. പതിനഞ്ചാം തിയ്യതി ദുബായിൽ വച്ചാണ് ഫൈനൽ