മോശം കാലാവസ്ഥ; വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യൻ ടീം മെൽബണിൽ കുടുങ്ങി

ലോകകപ്പിൽ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയ ടീം ഇന്ത്യ അടുത്ത കളിക്ക് ഒരുങ്ങുകയാണ്. 28ന് യുഎഇക്കെതിരെ പെർത്തിലാണ് മത്സരം നടക്കുന്നത്.
 | 

മോശം കാലാവസ്ഥ; വിമാന സർവ്വീസുകൾ റദ്ദാക്കി; ഇന്ത്യൻ ടീം മെൽബണിൽ കുടുങ്ങി

മെൽബൺ: ലോകകപ്പിൽ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയ ടീം ഇന്ത്യ അടുത്ത കളിക്ക് ഒരുങ്ങുകയാണ്. 28ന് യുഎഇക്കെതിരെ പെർത്തിലാണ് മത്സരം നടക്കുന്നത്. മെൽബണിലെ വിജയത്തിന് ശേഷം ഇന്ത്യൻ ടീം ഇന്ന് മെൽബണിൽ നിന്ന് പെർത്തിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ മെൽബണിലെ മോശം കാലാവസ്ഥ മൂലം യാത്ര മുടങ്ങിയിരിക്കുകയാണ്. മെൽബണിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്നും മെൽബണിൽ താമസിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യൻ ടീം.

പെർത്തിൽ പിച്ച് പേസ് ബോളർമാരെ തുണയ്ക്കുമെങ്കിലും പിച്ചുമായി ഇണങ്ങിച്ചേരാൻ ഇന്ത്യൻ താരങ്ങൾക്ക് ഒരു ദിവസത്തെ അവസരം നഷ്ടമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ടീം ഇന്ത്യ നാളെ തന്നെ പെർത്തിലേക്ക് തിരിക്കും.