ബംഗ്ലാദേശ് പരമ്പര; രവിശാസ്ത്രി താത്ക്കാലിക പരിശീലകന്‍
മുംബൈ: മുന്‍ ഇന്ത്യന് ക്യാപ്റ്റന് രവിശാസ്ത്രിയെ ഇന്ത്യന് ടീമിന്റെ താത്ക്കാലിക പരിശീലകനായി ബിസിസിഐ നിയോഗിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇത്. ഓസ്ട്രേലിയന് പര്യടനവേളയില് ഇന്ത്യന് ടീം ഡയറക്ടറായും ശാസ്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ആണ് ശാസ്ത്രിയെ താത്ക്കാലിക പരിശീലകനായി നിര്‍ദേശിച്ചത്.
അതേസമയം ഡങ്കന്‍ ഫ്‌ളെച്ചറിന്റെ കോണ്‍ട്രാക്ട് അവസാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് ആരെ നിയോഗിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
സഞ്ജയ് ബങ്കാറിനെ ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായി നിയോഗിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് അരുണും ആര്‍.ശ്രീധറും ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരായി തുടരും. ബിസ്വരൂപ് ഡെ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായും തുടരും. ബംഗ്ലാദേശ് പര്യടനത്തിനായി ടീം ശനിയാഴ്ച യാത്രതിരിക്കും. ഈ മാസം പത്തിനാണ് ആദ്യ മത്സരം. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.