കൊച്ചി ഏകദിനം: വിൻഡീസിന് ബി.സി.സി.ഐ വാഗ്ദാനം ചെയ്തത് നാലു കോടി രൂപ

കൊച്ചി ഏകദിനത്തിൽ കളിക്കാൻ വെസ്റ്റ് ഇൻഡീസിന് ബി.സി.സി.ഐ പണം നൽകിയെന്ന് റിപ്പോർട്ട്. നാല് കോടി രൂപ നൽകാമെന്നാണ് ബി.സി.സി.ഐ ഉറപ്പ് നൽകിയത്. ആദ്യ ഘട്ടമായി ഒന്നരകോടി രൂപ ഇന്നലെ കൈമാറിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന താരങ്ങൾക്ക് 25 ലക്ഷവും ജൂനിയർ താരങ്ങൾക്ക് 15 ലക്ഷവും ഓഫിഷ്യലുകൾക്ക് അഞ്ചു ലക്ഷം വരെ തുകയും നൽകാമെന്നാണ് ഉറപ്പ് നൽകിയത്.
 | 

കൊച്ചി ഏകദിനം: വിൻഡീസിന് ബി.സി.സി.ഐ വാഗ്ദാനം ചെയ്തത് നാലു കോടി രൂപ

കൊച്ചി: കൊച്ചി ഏകദിനത്തിൽ കളിക്കാൻ വെസ്റ്റ് ഇൻഡീസിന് ബി.സി.സി.ഐ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. നാല് കോടി രൂപ നൽകാമെന്നാണ് ബി.സി.സി.ഐ ഉറപ്പ് നൽകിയത്. ആദ്യ ഘട്ടമായി ഒന്നരകോടി രൂപ ഇന്നലെ കൈമാറിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന താരങ്ങൾക്ക് 25 ലക്ഷവും ജൂനിയർ താരങ്ങൾക്ക് 15 ലക്ഷവും ഓഫിഷ്യലുകൾക്ക് അഞ്ചു ലക്ഷം വരെ തുകയും നൽകാമെന്നാണ് ഉറപ്പ് നൽകിയത്.

ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് എത്തിയാൽ ബാക്കി തുകയും നൽകാമെന്ന് ബിസിസിഐ ഉറപ്പ് നൽകി. തുക കിട്ടുമെന്ന് ഉറപ്പായ ശേഷമാണ് താരങ്ങൾ കളത്തിൽ എത്തിയതെന്നുമാണ് സൂചന. മത്സരത്തിൽ നിന്നും പിൻമാറിയാൽ ഐപിഎൽ, ചാമ്പ്യൻ ട്രോഫി മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തുമെന്നും ബിസിസിഐ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.

ഇന്നലെ ഏറെ നേരത്തെ ആശങ്കകൾക്കൊടുവിലാണ് വിൻഡീസ് ടീം കളിക്കാൻ തയ്യറായത്. കളിയിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ കീഴടക്കി തകർപ്പൻ വിജയം നേടുകയും ചെയ്തു.