വിൻഡീസിന്റെ പിന്മാറ്റം: ബി.സി.സി.ഐക്ക് നഷ്ടം 400 കോടി

ഇന്ത്യൻ പര്യടനത്തിൽനിന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതോടെ ബി.സി.സി.ഐക്ക് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഏകദേശം 400 കോടിരൂപയാണ് നഷ്ടം സംഭവിച്ചത്.
 | 
വിൻഡീസിന്റെ പിന്മാറ്റം: ബി.സി.സി.ഐക്ക് നഷ്ടം 400 കോടി

 

മുംബൈ: ഇന്ത്യൻ പര്യടനത്തിൽനിന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം പിന്മാറിയതോടെ ബി.സി.സി.ഐക്ക് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്. ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഏകദേശം 400 കോടിരൂപയാണ് നഷ്ടം സംഭവിച്ചത്.

ഇന്ത്യയിൽ ഒരു ഏകദിന മത്സരവും മൂന്ന് ടെസ്റ്റും ഒരു ട്വന്റി20 മത്സരവും ഉൾപ്പെടെ 17 മത്സര ദിനങ്ങൾ ബാക്കി നിൽക്കെയാണ് വിൻഡീസ് മത്സരങ്ങളിൽ നിന്നും ഒഴിവായത്. ബോർഡിന്റെ ലീഗൽ സെല്ലിന്റെ ഉപദേശം അനുസരിച്ച് നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. നഷ്ടപരിഹാരമായി 400 കോടി രൂപ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിൽ നിന്നും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ചൊവ്വാഴ്ച ഹൈദരാബാദിൽ ചേരുന്ന ബി.സി.സി.ഐ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമെടുക്കും.