ശ്രീശാന്തിന്റെ തിരിച്ചുവരവിന് സാധ്യത കുറവെന്ന് ബി.സി.സി.ഐ സെക്രട്ടറി; എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് ശ്രീശാന്ത്

ഇന്ത്യൻ ടീമിൽ കളിക്കാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ താൻ തയ്യാറാണെന്ന് ശ്രീശാന്ത്. തിരിച്ചുവരവിന് സാധ്യത കുറവാണെന്ന ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു ശ്രീശാന്ത്.
 | 
ശ്രീശാന്തിന്റെ തിരിച്ചുവരവിന് സാധ്യത കുറവെന്ന് ബി.സി.സി.ഐ സെക്രട്ടറി; എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് ശ്രീശാന്ത്

 

 

കൊച്ചി: ഇന്ത്യൻ ടീമിൽ കളിക്കാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ താൻ തയ്യാറാണെന്ന് ശ്രീശാന്ത്. തിരിച്ചുവരവിന് സാധ്യത കുറവാണെന്ന ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു ശ്രീശാന്ത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോർട്ട് ശ്രീശാന്ത് ഉൾപ്പെട്ട മൂന്നു താരങ്ങൾക്കും എതിരാണെന്ന് താക്കൂർ വ്യക്തമാക്കിയിരുന്നു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താക്കൂർ ഇക്കാര്യം പറഞ്ഞത്.

കളിക്കാൻ അവസരം ലഭിക്കും വരെ പരിശീലനം തുടരുകയാണ് തന്റെ മുന്നിലുള്ള വഴി. തനിക്ക് വേണ്ടി സംസാരിച്ച മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നന്ദിയുണ്ടെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 2019 ലോകകപ്പിൽ കളിക്കാൻ കഴിയുമെന്നും ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചു.

2013ൽ ഐ.പി.എൽ വാതുവയ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നീ ക്രിക്കറ്റ് താരങ്ങൾക്ക് ബി.സി.സി.ഐ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പാട്യാല ഹൗസ് കോടതി കഴിഞ്ഞ ജൂലൈ 25ന് ഇവരെ കുറ്റവിമുക്തരാക്കി. ശ്രീയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കെ.സി.എ കത്തയച്ചിരുന്നു.