വിൻഡീസ് ക്രിക്കറ്റ് ബോർഡിന് ബി.സി.സി.ഐയുടെ അന്ത്യശാസനം

ഇന്ത്യൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതു മൂലമുണ്ടായ നഷ്ടം നികത്താൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് ക്രിക്കറ്റ് ബി.സി.സി.ഐയുടെ അന്ത്യശാസനം. 257 കോടി രൂപയാണ് ബി.സി.സി.ഐ. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
 | 

വിൻഡീസ് ക്രിക്കറ്റ് ബോർഡിന് ബി.സി.സി.ഐയുടെ അന്ത്യശാസനം
മുംബൈ:
ഇന്ത്യൻ പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതു മൂലമുണ്ടായ നഷ്ടം നികത്താൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് ക്രിക്കറ്റ് ബി.സി.സി.ഐയുടെ അന്ത്യശാസനം. 257 കോടി രൂപയാണ് ബി.സി.സി.ഐ. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പാട്ടേൽ വിൻഡീസ് ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. 15 ദിവസത്തിനുള്ളിൽ കത്തിന് മറുപടി നൽകിയില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് കത്തിൽ പറയുന്നു.

കഴിഞ്ഞ ഒക്‌ടോബറിലാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡുമായുള്ള വേതന തർക്കത്തെ തുടർന്ന് വെസ്റ്റിൻഡീസ് ടീം ഇന്ത്യൻ പര്യടനം പാതിവഴിയിൽ നിർത്തി മടങ്ങിയത്. ഇതുമൂലം 400 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വിൻഡീസ് ബോർഡ് നഷ്ടം നികത്തണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് ബോർഡ് പ്രതികരിക്കാത്തതിനെ തുടർന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.