ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ

ഐപിഎൽ കോഴ വിവാദത്തിൽ ഐ.സി.സി ചെയർമാൻ എൻ. ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ രംഗത്ത്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ശ്രീനിവാസന് അനുകൂലമായി ബിസിസിഐ നിലപാട് സ്വീകരിച്ചത്.
 | 

ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ

 ദില്ലി: ഐപിഎൽ കോഴ വിവാദത്തിൽ ഐ.സി.സി ചെയർമാൻ എൻ. ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ രംഗത്ത്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ശ്രീനിവാസന് അനുകൂലമായി ബിസിസിഐ നിലപാട് സ്വീകരിച്ചത്. തെറ്റ് ചെയ്ത കളിക്കാരെ ശാസിച്ചിരുന്നുവെന്നും എന്നാൽ പെരുമാറ്റച്ചട്ടം ലംഘിച്ചവർക്കെതിരെ ബിസിസിഐയുടെ മുതിർന്ന ഉദ്യോഗസ്ഥർ നടപടി സ്്വീകരിച്ചിരുന്നില്ലെന്നും മുഗ്ദൽ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത് ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ചെറിയ പിഴവുകളാണ് കളിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നത് കൊണ്ട് താക്കീത് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിസിസിഐ വ്യക്തമാക്കുന്നു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

ഐപിഎൽ ഒത്തുകളിയിൽ ശ്രീനിവാസന് പങ്കില്ലെന്ന് മുഗ്ദൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ ഒത്തുകളിച്ചതായി തെളിഞ്ഞിട്ടില്ലെങ്കിലും കേസിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. ഐപിഎൽ സിഇഒ സുന്ദര രാമനും രാജസ്ഥാൻ ടീം ഉടമ രാജ് കുന്ദ്രയും വാതുവെയ്പിൽ പങ്കാളികളായിരുന്നുവെന്ന് സമിതിയുടെ കണ്ടെത്തലിൽ തെളിഞ്ഞിരുന്നു.

ഐപിഎൽ ആരോപണത്തിൽ തട്ടി ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വന്ന ശ്രീനിവാസന്റെ തിരിച്ചു വരവിന് വഴിയൊരുക്കുന്നതാണ് മുഗ്ദൽ കമ്മിറ്റിയുടെ റിപ്പോർട്ട്.