മത്സരത്തിനിടെ അനുഷ്‌കയുമായി സംസാരിച്ചു; കോഹ്‌ലിക്ക് താക്കീത്

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. മത്സരത്തിനിടെ കാമുകി അനുഷ്ക ശർമയുമായി സംസാരിച്ചതിനാണ് കോഹ്ലിയെ ബിസിസിഐ താക്കീത് ചെയ്തത്.
 | 

മത്സരത്തിനിടെ അനുഷ്‌കയുമായി സംസാരിച്ചു; കോഹ്‌ലിക്ക് താക്കീത്

ബംഗളൂരു: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. മത്സരത്തിനിടെ കാമുകി അനുഷ്‌ക ശർമയുമായി സംസാരിച്ചതിനാണ് കോഹ്‌ലിയെ ബിസിസിഐ താക്കീത് ചെയ്തത്.

ഡൽഹി ഡെയർ ഡെവിൾസിനെതിരെയുള്ള മത്സരം മഴ മൂലം നിർത്തിവച്ചപ്പോഴാണ് വിരാട് കോഹ്‌ലി അനുഷ്‌ക ശർമയുമായി വിഐപി പവലിയനിലെത്തി സംസാരിച്ചത്. മത്സരം ഔദ്യോഗികമായി പൂർത്തിയാവും മുമ്പ് കളിക്കാർ പുറത്തുള്ളവരുമായി സംസാരിക്കരുതെന്നാണ് നിയമം. മത്സരം പൂർത്തിയാവും മുമ്പ് ടീം ഉടമകൾക്കു പോലും ഗ്രൗണ്ടിൽ പ്രവേശനമില്ല. ഈ പശ്ചാത്തലത്തിലാണ് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല കോഹ്‌ലിയെ താക്കീത് ചെയ്തത്.