ലളിത് മോഡിയുടെ ആരോപണങ്ങള്‍; റെയ്‌നക്കും ജഡേജയ്ക്കും ബിസിസിഐയുടെ പിന്തുണ

ലളിത് മോഡി ഉന്നയിച്ച വാതുവെപ്പ് ആരോപണങ്ങളില് സുരേഷ് റെയ്നക്കും രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡിന്റെ പിന്തുണ. ഇവര് ഇരുവരും വെസ്റ്റ് ഇന്ഡീസ് കളിക്കാരനായ ഡ്വെയ്ന് ബ്രാവോയും വാതുവെപ്പില് ഉള്പ്പെട്ടിട്ടുണ്ടെന്നായിരുന്നു മോഡി ഉന്നയിച്ച ആരോപണം.
 | 
ലളിത് മോഡിയുടെ ആരോപണങ്ങള്‍; റെയ്‌നക്കും ജഡേജയ്ക്കും ബിസിസിഐയുടെ പിന്തുണ

 

ന്യൂഡല്‍ഹി: ലളിത് മോഡി ഉന്നയിച്ച വാതുവെപ്പ് ആരോപണങ്ങളില്‍ സുരേഷ് റെയ്‌നക്കും രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡിന്റെ പിന്തുണ. ഇവര്‍ ഇരുവരും വെസ്റ്റ് ഇന്‍ഡീസ് കളിക്കാരനായ ഡ്വെയ്ന്‍ ബ്രാവോയും വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു മോഡി ഉന്നയിച്ച ആരോപണം. ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂര്‍, മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍ എന്നിവര്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.

ലളിത് മോഡി ഐസിസിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഒരു ഇ മെയിലയച്ചിരുന്നു. മെയില്‍ ലിച്ചതായി ബിസിസിഐക്ക് ഐസിസി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോപണം വന്നാല്‍ ഈ മൂന്നു കളിക്കാര്‍ക്കുമെതിരേ ഐസിസി അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കുയോ അറിയിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇവര്‍ കുറ്റക്കാരല്ലെന്ന് ബോര്‍ഡിന് ബോധ്യമായതായും ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നു കളിക്കാരും വാതുവെപ്പില്‍ പങ്കാളികളാണെന്ന കാര്യം 2013ല്‍ താന്‍ ഐസിസിയെ മെയിലിലൂടെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മോഡി വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ഐസിസിയുടെ പ്രതിതകരണം. ഇത് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുകയും ചെയ്തിരുന്നതായി ഐസിസി വെളിപ്പെടുത്തി.