ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേലിന് വെള്ളി; ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് അഭിമാന നേട്ടം

 | 
bhavina patel
ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഭവിന ഫൈനലില്‍ കടന്നത്.

ടോക്യോ പാരാലിമ്പിക്സില്‍ അഭിമാന നേട്ടവുമായി ഇന്ത്യ. ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന ബെന്‍ പട്ടേല്‍ വെള്ളി നേടി. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഭവിന ഫൈനലില്‍ കടന്നത്. 7-11, 11-7, 11-4, 9-11, 11-8 എന്ന സ്‌കോറിനാണ് ഭാവിനയുടെ വിജയം.

സെമിയിലെത്തി മെഡലുറപ്പിച്ചതോടെ ടേബിള്‍ ടെന്നീസില്‍ പാരാലിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും ഭാവിന പട്ടേലിന് സ്വന്തമായി. ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് താരം യിംഗ് ഴോവുവിനോടായിരുന്നു ഫൈനലില്‍ ഭവിന ബെന്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ടോക്യോ പാരാലിംപിക്സിലെ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ കൂടിയാണ് ഭവിന ബെന്‍ നേടിയത്.