ഒളിമ്പിക്സ് ഫുട്ബോൾ: ക്വാർട്ടറിൽ ബ്രസീലിന് എതിരാളികൾ ഈജിപ്ത്. ജർമ്മനി, ഫ്രാൻസ് പുറത്ത്.

ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും ജർമ്മനി പുറത്തായി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സൗദി അറേബ്യയെ തോൽപ്പിച്ചാണ് നിലവിലെ സ്വർണ്ണമെഡൽ ജേതാക്കളായ ബ്രസീൽ ക്വാർട്ടറിലെത്തിയത്.
 | 
ഒളിമ്പിക്സ് ഫുട്ബോൾ: ക്വാർട്ടറിൽ  ബ്രസീലിന് എതിരാളികൾ ഈജിപ്ത്. ജർമ്മനി, ഫ്രാൻസ് പുറത്ത്.

ടോക്യോ: ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും ജർമ്മനി പുറത്തായി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് സൗദി അറേബ്യയെ തോൽപ്പിച്ചാണ് നിലവിലെ സ്വർണ്ണമെഡൽ ജേതാക്കളായ ബ്രസീൽ ക്വാർട്ടറിലെത്തിയത്. ​ഗ്രൂപ്പ് ഡിയിൽ ഒന്നാമതായി ബ്രസീലെത്തി. എവർട്ടൺ താരം റിച്ചാൾസൺ നേടിയ ഇരട്ട ​ഗോളുകളാണ് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയതോടെ ജർമ്മനി ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി. ഇതോടെ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സായ ടീം ക്വാർട്ടർ കാണാതെ പുറത്തായി.

​ഗ്രൂപ്പ് എയിൽ നിന്നും ജപ്പാൻ, മെക്സിക്കോ, ഗ്രൂപ്പ് ബിയിൽ നിന്നും ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ​ഗ്രൂപ്പ് സിയിൽ നിന്ന് സ്പെയിൻ, ഈജിപ്ത് എന്നിവരും ക്വാർട്ടറിലെത്തി. ഇതോടെ അർജന്റീന, ഫ്രാൻസ് തുടങ്ങിയ ടീമുകൾ പുറത്തായി. ​ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജപ്പാൻ ഫ്രാൻസിനെ എതിരില്ലാത്ത നാലു ​ഗോളുകൾക്ക് തകർത്തു.

ക്വാർട്ടർ ലൈനപ്പ് ഇപ്രകാരമാണ്.

സ്പെയിൻ – ഐവറി കോസ്റ്റ്
ബ്രസീൽ – ഈജിപ്ത്
ജപ്പാൻ- ന്യൂസിലാന്റ്
ദക്ഷിണ കൊറിയ- മെക്സിക്കോ.