ബ്രിസ്‌ബേൻ ടെസ്റ്റ്: ഇന്ത്യക്ക് തോൽവി

ബ്രിസ്ബേനിൽ ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ഓസ്ട്രേലിയ 2-0ന് മുന്നിലെത്തി.
 | 

ബ്രിസ്‌ബേൻ ടെസ്റ്റ്: ഇന്ത്യക്ക് തോൽവി
ബ്രിസ്‌ബേൻ: 
ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. വിജയലക്ഷ്യമായ 128 റൺസ് ആറു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ നേടിയത്. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി.

57 പന്തിൽ 55 റൺസെടുത്ത ഓപ്പണർ ക്രിസ് റോജേഴ്‌സാണ് ഓസീസ് വിജയം എളുപ്പത്തിലാക്കിയത്. സ്റ്റീവൻ സ്മിത്ത് (28) ഷോൺ മാർഷ്(17) എന്നിവരും തിളങ്ങി. ഇഷാന്ത് ശർമയും ഉമേഷ് യാദവും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.

സ്‌കോർ ഇന്ത്യ: 408, 224
ഓസ്‌ട്രേലിയ: 505, 130/6

നേരത്തെ ഒരു വിക്കറ്റിന് 71 എന്ന നിലയിൽ നാലാം ദിനം ബാറ്റിംങ് ആരംഭിച്ച ഇന്ത്യ രണ്ടാം ഇന്നിംങ്‌സിൽ 224 റൺസിന് പുറത്താവുകയായിരുന്നു. 81 റൺസ് നേടിയ ശിഖർ ധവാനൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. ഓസീസിനു വേണ്ടി മിച്ചൽ ജോൺസൺ നാലു വിക്കറ്റെടുത്തു. ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.