സാക്കക്ക് വേണ്ടി എഴുന്നേറ്റു കൈയ്യടിച്ച് ഇം​ഗ്ലണ്ട്. അധിക്ഷേപങ്ങളേ മാപ്പ്

 | 
bukayo saka

ബുക്കയോ സാക്ക എന്ന പത്തൊമ്പതുകാരൻ വലിയ വംശീയ അധിക്ഷേപമാണ് യൂറോകപ്പ് ഫൈനലിന് ശേഷം നേരിട്ടത്. ഇറ്റലിക്കെതിരായ നിർണ്ണായക പെനാൽറ്റി പാഴാക്കിയ സാക്കയേയും ടീമിലെ മറ്റ് അം​ഗങ്ങളായ റഷ്ഫോ‍ഡ്, സാഞ്ചോ എന്നിവരേയും അതിക്രൂരമായി സോഷ്യൽ മീഡിയയിലും കളിക്കളത്തിനു പുറത്തും പല ഇം​ഗ്ലീഷ് ആരാധകരും അധിക്ഷേപിച്ചു. എന്നാൽ ഈ സീസണിലെ പ്രീമിയർ ലീ​ഗിലെ ആദ്യമത്സരത്തിൽ സാക്ക കളിക്കാനിറങ്ങിയപ്പോൾ ഇതിനെല്ലാം മാപ്പ് എന്ന രീതിയിൽ ആരാധകർ എഴുന്നേറ്റ് കൈയ്യടിച്ച് അദേഹത്തെ സ്വീകരിച്ചു. 

ബ്രെന്റ്ഫോഡുമായുള്ള ആഴ്സണലിന്റെ കളിയുടെ അമ്പത്തിയൊമ്പതാം മിനിറ്റിലാണ് ബുക്കയോ സാക്ക ഇറങ്ങിയത്. ആയിരക്കണക്കിന് വരുന്ന ആരാധകർ തങ്ങളുടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് സാക്കയെ മൈതാനത്തിലേക്ക് വരവേറ്റു. പ്രീസീസൺ സൗഹൃദമൽസരത്തിൽ കഴിഞ്ഞയാഴ്ച്ച ടോട്ടനാമുമായുള്ള കളിയിലും ആരാധകർ സാക്കയെ ഇതുപോലെ സ്വീകരിച്ചിരുന്നു.