ചെൽസിയെ സമനിലയിൽ തളച്ച് ബേൺലി; ആദ്യ ജയം നേടിയിട്ടും മാനേജറെ പുറത്താക്കി നോർവിച്ച് സിറ്റി

 | 
Chelsea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിക്ക് സ്റ്റാംഫോഡ് ബ്രിഡ്ജിൽ അപ്രതീക്ഷിത സമനില. ബേൺലിയാണ് യൂറോപ്യൻ ചാമ്പ്യൻമാരെ സമനിലയിൽ കുരുക്കിയത്. രണ്ടു ടീമും ഓരോ ഗോളടിച്ചു. 

33ആം മിനിറ്റിൽ റീസ് ജെയിംസിന്റെ പാസ്സിൽ നിന്നും കെയ് ഹാവേട്ട്സാണ് ചെൽസിയുടെ  ഗോൾ നേടിയത്. എന്നാൽ 79ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാത്തേ വൈദ്ര ബേർണലിക്ക് വേണ്ടി സ്കോർ ചെയ്തു. ഇതോടെ ഒന്നാം സ്ഥാനത്ത് ചെൽസിക്ക് ഉള്ള ലീഡ് 3 പോയിന്റ് ആയി കുറഞ്ഞു. അടുത്ത കളി ലിവർപൂൾ വിജയിച്ചാൽ ലീഡ് ഒരു പോയിന്റ് ആയി കുറയും.

പ്രീമിയർ ലീഗിലെ സീസണിലെ ആദ്യ മത്സരം ജയിക്കാൻ നോർവിച്ച് സിറ്റിക്ക് 11 കളികൾ കാത്തിരിക്കേണ്ടി വന്നു. ബ്രെന്റ്ഫോഡിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് കാനാറീസ് തോല്പിച്ചെങ്കിലും മാനേജർ ഡാനിയേൽ ഫ്രെയ്ക്കിന് പണി നഷ്ടമായി. 2017 മുതൽ 2 തവണ ഫ്രെയ്ക്, ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും  പ്രീമിയർ ലീഗിൽ എത്തിച്ചു. 

സൗത്താംപ്റ്റൺ, ക്രിസ്റ്റൽ പാലസ് എന്നിവർ വിജയിച്ചപ്പോൾ ബ്രൈറ്റൻ- ന്യൂകാസിൽ കളി സമനിലയിൽ പിരിഞ്ഞു.