കേപ്പ്ടൗൺ ടെസ്റ്റ്: ഇന്ത്യക്ക് 13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; ദക്ഷിണാഫ്രിക്ക 210ന് പുറത്ത്

രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടം
 | 
Cricket

ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2 വിക്കറ്റിന് 57 എന്ന നിലയിൽ ആണ്. ഓപ്പണർമാരായ രാഹുൽ(10), മായങ്ക്(7) എന്നിവരെയാണ്‌ ഇന്ത്യയ്ക് നഷ്ടപ്പെട്ടത്. കോഹ്‌ലി(14), പൂജാര(9) എന്നിവർ ആണ് ക്രീസിൽ. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 210ന് അവസാനിച്ചിരുന്നു. ഇന്ത്യ 13 റൺസിന്റെ നേരിയ ലീഡ് നേടി. 5 വിക്കറ്റ് വീഴ്ത്തി ജസ്‌പിർ ബുംമ്രയാണ് ആതിഥേയരെ തകർത്തത്.

72 റൺസ് നേടിയ കീഗൻ പീറ്റേഴ്‌സ്ൺ ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഉമേഷ് യാദവ്, ഷാമി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 23.3 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ബുംമ്ര 5 വിക്കറ്റ് വീഴ്ത്തിയത്. നിലവിൽ ഇന്ത്യക്ക് 70 റൺസ് ലീഡ് ഉണ്ട്.