മുന്നിൽ നിന്ന് നയിച്ച് നായകൻ എൽഗർ; ജോഹനാസ്ബർഗിൽ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് വിജയം
Jan 7, 2022, 10:48 IST
| 96 റൺസ് നേടി പുറത്താകാതെ നിന്ന നായകൻ ഡീൻ എൽഗർ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വാണ്ടറേഴ്സിൽ ആതിഥേയർക്ക് എഴ് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം അവർ എളുപ്പത്തിൽ മറികടന്നു. ഇതോടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. അവസാന ടെസ്റ്റ് കേപ് ടൗണിൽ നടക്കും.
സ്കോർ 47ൽ നിൽക്കെ മാക്രത്തിനേയും(31) 93ൽ കീഗൻ പീറ്റേഴ്സണേയും(28) നഷ്ടമായെങ്കിലും വാൻഡർ ഡെസ്സനുമായി(40) ചേർന്ന് എൽഗർ ടീമിനെ വിജയത്തിലെത്തിച്ചു. 23 റൺസെടുത്ത ബവുമ എൽഗറിനൊപ്പം പുറത്താകാതെ നിന്നു. .
സ്കോർ- ഇന്ത്യ 202 & 266, ദക്ഷിണാഫ്രിക്ക 229 & 243/3