സെഞ്ചൂറിയൻ ടെസ്റ്റ്: ഇന്ത്യക്ക് വേണ്ടത് 6 വിക്കറ്റ്; ദക്ഷിണാഫ്രിക്കക്ക് 211 റൺസ്.

നാലാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിഗ്‌സിൽ 4 വിക്കറ്റിന് 94 എന്ന നിലയിൽ. വിജയലക്ഷ്യം 305
 | 
Cricket

ദക്ഷിണാഫ്രിക്കക്കെതിരായ  ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.   സെഞ്ചൂറിയൻ ടെസ്റ്റിൽ അവസാന ദിവസം വിജയിക്കാൻ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 211 റൺസ് കൂടി വേണം. എന്നാൽ ഇന്ത്യക്ക് വിജയം 6 വിക്കറ്റ് അകലെ ആണ്. 305 എന്ന വിജയ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റിന് 94 എന്ന നിലയിൽ ആണ്. 

നാലാം ദിനം ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 174ന് ഓൾ ഔട്ട് ആയിരുന്നു. 4 വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, മാർക്കോ ജാൻസെൻ , 2 വിക്കറ്റ് എടുത്ത എൻഗിഡി എന്നിവർ ആണ് ഇന്ത്യൻ ബാറ്റിങ്ങ് നിരയെ കൂടാരം കയറ്റിയത്. 34 റൺസ് എടുത്ത പന്ത് ആണ് ടോപ്പ് സ്‌കോറർ. 

305 എന്ന ലക്ഷ്യത്തോടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണർ മാർക്രത്തെ പെട്ടന്ന് നഷ്ടമായി. പീറ്റേഴ്‌സൻ, വാൻ ഡേർ ഡസൻ എന്നിവർ പിന്നാലെ പോയി. നെറ്റ് വച്ച്മാൻ കേശവ് മഹാരാജ് പിന്നാലെ പോയി. എന്നാൽ നായകൻ ഡീൻ എൽഗേർ ഒരറ്റത്ത് പിടിച്ചു നിൽപ്പുണ്ട്. ബാവുമാ, ഡീകോക്ക് തുടങ്ങിയ ബാറ്റർമാർ ഇനി വരാൻ ഉണ്ട്. 

ഇന്ത്യയ്ക്ക് വേണ്ടി ബുംമ്ര 2 വിക്കറ്റും സമി, സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.