സെഞ്ചൂറിയൻ ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 305 റൺസ്
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 174ന് പുറത്ത്
Dec 29, 2021, 18:04 IST
| 
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 305 റൺസ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 174 റൺസിന് ഓൾ ഔട്ടായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 197 റൺസിന് പുറത്തായിരുന്നു.
16ന് 1 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ നാല് വിക്കറ്റ് വീതം നേടിയ കഗീസോ റബാദ, മാർക്കോ ജാൻസൺ എന്നിവർ ചേർന്നാണ് എറിഞ്ഞിട്ടത്. ലുംഗി എൻഗിഡി 2 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയിൽ 34 റൺസെടുത്ത റിഷഭ് പന്ത്, 23 റൺസെടുത്ത രാഹുൽ എന്നിവർ മാത്രമാണ് പൊരുതിയത്.