ചാമ്പ്യൻസ് ലീഗ്: ബാഴ്സ പുറത്ത്, യുണൈറ്റഡിനും ചെൽസിക്കും സമനില
Dec 9, 2021, 11:32 IST
| 
ചാമ്പ്യൻസ് ലീഗിൽ അവസാന 16ൽ ഇടം പിടിക്കാനാകാതെ ബാഴ്‌സലോണ പുറത്തായി. ഗ്രൂപ്പിലെ അവസാന കളിയിൽ ബയേൺ മ്യുണിക്ക് എതിരില്ലാത്ത 3 ഗോളിന് ബാഴ്സയെ തോൽപ്പിച്ചു. തോമസ് മുള്ളർ, സനെ, ജമാൽ മുസൈല എന്നിവർ ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഡൈനാമോ കീവിനെ തോല്പിച്ച് ബെൻഫിക രണ്ടാം സ്ഥാനക്കാരായി നോക്കോട്ട് പ്രവേശനം നേടി. ബാഴ്സ ഇനി യൂറോപ്പ ലീഗിൽ കളിക്കും.
മാൽമോയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് യുവന്റസ് ഗ്രൂപ്പ് ചാമ്പ്യൻമാർ ആയി. ചെൽസി റഷ്യൻ ക്ലബ്ബ് സെനിത്തുമായി 3 ഗോൾ സമനിലയിൽ പിരിഞ്ഞു. ഇതോടെ അവർ ഗ്രൂപ്പിൽ 2ആം സ്ഥാനക്കാർ ആയി.
മാഞ്ചസ്റ്റർ യുണൈറ്റഡ്- യങ് ബോയ്സ് മത്സരം ഒരു ഗോൾ സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് ജിയിൽ നിന്ന് ലീൽ, റെഡ്ബുൾ സൽസ്ബർഗ് എന്നുവരും പ്രീ ക്വാർട്ടർ പ്രവേശനം നേടി.