ചാമ്പ്യൻസ് ലീഗ്: സിറ്റിയും പിഎസ്‌ജിയും ഒരേ ഗ്രൂപ്പിൽ. ബാഴ്സയുടെ കൂടെ ബയേൺ.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളെ തീരുമാനിക്കാൻ ഉള്ള നറുക്കെടുപ്പിൽ ഇത്തവണ മരണഗ്രൂപ്പ് ഉണ്ടായില്ല.. മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ഒരേ ഗ്രൂപ്പിൽ ആണ്. ചെൽസിയുടെ കൂടെ യുവന്റസും ബാഴ്സയുടെ കൂടെ ബയേണും ഉണ്ട്. റയലിന്റെ ഗ്രൂപ്പിൽ ആണ് ഇന്റർ മിലാൻ. ലിവർപൂളിന് കൂടെ അത്‌ലറ്റിക്കോ മാഡ്രിഡും ഉണ്ട്.
ഗ്രൂപ്പുകൾ ഇങ്ങിനെ ആണ്.
ഗ്രൂപ്പ് A - മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ക്ലബ്ബ് ബോർജ്, ആർബി ലെപ്സിഷ്.
ഗ്രൂപ്പ് B - അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എ സി മിലാൻ.
ഗ്രൂപ്പ് C - സ്പോറ്റിംഗ് ലിസ്ബൻ, ഡോർട്ട്മുണ്ട് , അയാക്‌സ്, ബസിക്റ്റസ്.
ഗ്രൂപ്പ് D - ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, ഷക്തർ, ഷെരീഫ് ടിറാസ്‌പോൾ.
ഗ്രൂപ്പ് E - ബയേൺ മ്യുണിക്ക്, ബാഴ്സിലോണ, ബെനിഫിക്ക, ഡൈനാമോ കീവ്.
ഗ്രൂപ്പ് F - വില്ലറയാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അറ്റ്ലാന്റ, യങ് ബോയ്സ്.
ഗ്രൂപ്പ് G - ലിയേ, സേവിയ്യ, സാൽസ്ബർഗ്, വൂൾഫ്‌സ്ബർഗ്.
ഗ്രൂപ്പ് H - ചെൽസി, യുവന്റസ്, സെനിത്, മാൽമോ.
All set for the 2021/22 season! 🤩
— UEFA Champions League (@ChampionsLeague) August 26, 2021
Which Champions League group are you most excited for?#UCLdraw | #UCL pic.twitter.com/gpOCzlRtOd
ഇത്തവണത്തെ പുരസ്‌ക്കാരങ്ങൾ ചെൽസി വാരിക്കൂട്ടി. പുരുഷ പരിശീലക പുരസ്‌ക്കാരം ചെൽസി മാനേജർ തോമസ് ട്രൂഷൽ നേടി. ജോർജിഞ്ഞോ ആണ് മികച്ച താരം. മികച്ച മധ്യനിര താരം ആയി കാന്റെ തിരഞ്ഞെടുക്കപ്പെട്ടു. ഗോൾകീപ്പറും ചെൽസിയിൽ നിന്ന് തന്നെ. എഡ്വാർഡ് മെന്റി.
പുരുഷ ഡിഫൻഡർ സിറ്റിയുടെ റൂബൻ ഡയസ്. ഫോർവേഡ് ഏർലിംഗ് ഹലാണ്ട് ആണ്. യൂറോപ്പ പ്ലെയർ ലുക്കാക്കു ആണ്.
വനിതാ വിഭാഗത്തിൽ ബാഴ്സിലോണക്ക് ആണ് എല്ലാ പുരസ്‌കാരവും. മികച്ച താരമായി ബാഴ്സയുടെ അലക്സിയ പുറ്റെലാസ്, കോച്ചായി ലൂയിസ് കോർട്ടേസ്, ഗോൾകീപ്പർ സാന്ദ്ര പനോസ്, ഡിഫൻഡർ ഐറിൻ പരേദേസ്, മിഡ്ഫീൽഡർ ആയി അലക്സിയ തന്നെ വീണ്ടും, ഫോർവേഡ് ആയി ജെന്നിഫെർ ഹെർമോസോ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 14ന് ഈ സീസണിലെ മത്സരങ്ങൾ തുടങ്ങും.