സച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് ചാപ്പൽ

സച്ചിൻ തെണ്ടുൽക്കർ തനിക്കെതിരെ പുസ്തകത്തിലൂടെ നടത്തിയ പരാമർശം നിഷേധിച്ച് ഗ്രെഗ് ചാപ്പൽ രംഗത്ത്. രാഹുൽ ദ്രാവിഡിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് സച്ചിനോട് താൻ പറഞ്ഞിട്ടില്ലെന്നും സച്ചന്റെ വീട്ടിൽ പോയത് ഒരിക്കൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകത്തിലെ ആരോപണങ്ങളിൽ ആശ്ചര്യം തോന്നുന്നുണ്ടെന്നും ചാപ്പൽ പറഞ്ഞു.
 | 
സച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് ചാപ്പൽ

മുംബൈ:
സച്ചിൻ തെണ്ടുൽക്കർ തനിക്കെതിരെ പുസ്തകത്തിലൂടെ നടത്തിയ പരാമർശം നിഷേധിച്ച് ഗ്രെഗ് ചാപ്പൽ രംഗത്ത്. രാഹുൽ ദ്രാവിഡിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് സച്ചിനോട് താൻ പറഞ്ഞിട്ടില്ലെന്നും സച്ചന്റെ വീട്ടിൽ പോയത് ഒരിക്കൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുസ്തകത്തിലെ ആരോപണങ്ങളിൽ ആശ്ചര്യം തോന്നുന്നുണ്ടെന്നും ചാപ്പൽ പറഞ്ഞു.

സച്ചിന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയിലാണ് ദ്രാവിഡിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി തന്നെ കൊണ്ടുവരാൻ ചാപ്പൽ ആലോചിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. തന്റെ വീട്ടിൽ വന്നാണ് ചാപ്പൽ ഇക്കാര്യം പറഞ്ഞതെന്നും സച്ചിൻ പറഞ്ഞിരുന്നു. തന്റെ ആശയങ്ങളെ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപിക്കുന്ന റിംഗ് മാസ്റ്ററെ പോലെയാണ് ചാപ്പലെന്നും സച്ചിൻ പുസ്തകത്തിൽ പറയുന്നു.

2005-07 കാലയളവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു ചാപ്പൽ. വ്യാഴാഴ്ച കൊച്ചിയിൽ വച്ചാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്.