ചെൽസി, ബയേൺ, ബാഴ്സ, യുണൈറ്റഡ്,യുവന്റസ് ജയിച്ചു.

 | 
Man u
 

ചാമ്പ്യൻസ് ലീഗിൽ മുൻനിര ടീമുകൾക്ക് വമ്പൻ വിജയം. നിലവിലെ ചാമ്പ്യൻമാരായ ചെൽസി, ബയേൺ മ്യുണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, ബാഴ്സിലോണ, വിയ്യാറയൽ, റെഡ്ബുൾ സാൽസ്ബർഗ്എന്നിവർ വിജയിച്ചു. സെവിയ്യ സമനിലയിൽ കുരുങ്ങി.

സ്വീഡിഷ് ക്ലബ്ബ് മൽമോ എഫ്എഫിനെയാണ് ചെൽസി തകർത്തത്. എതിരില്ലാത്ത നാല് ഗോളിന് ആയിരുന്നു ചെൽസിയുടെ വിജയം. ജോർജിഞ്ഞോ 2 ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യൻസൻ, കായ് ഹവേഡ്‌സ് എന്നിവർ ഓരോ ഗോൾ നേടി. 

റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ 2 നെതിരേ 3 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റയെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 2 ഗോളിന് പിന്നിട്ടു നിന്ന ശേഷം 3 ഗോൾ നേടിയാണ് മാൻ യു വിജയിച്ചത്. മാരിയോ പസാലിച്ച്, മെറി ഡെമിറൽ എന്നിവർ അറ്റ്ലാന്റയുടെ ഗോൾ നേടിയപ്പോൾ മാർക്കസ് റാഷ്ഫോഡ്, ഹാരി മഗ്വയർ, റൊണാൾഡോ എന്നിവർ യുണൈറ്റഡിൻ്റെ ഗോളുകൾ നേടി. 

ബയേൺ മ്യുണിക്ക് എതിരില്ലാത്ത 4 ഗോളിനാണ് ബെനിഫിക്കയെ തോൽപ്പിച്ചത്. ലിയോറി സനെ 2 ഗോൾ നേടിയപ്പോൾ ലെവൻഡോവ്സ്ക്കി ഒരു ഗോൾ നേടി. ഒരെണ്ണം സെൽഫ് ഗോൾ ആയി. 70ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ വീണത്.

സെനിത്‌ സെന്റ് പീറ്റേഴ്സ്സ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് മറികടന്നപ്പോൾ ഉക്രൈൻ ക്ലബ്ബ് ഡൈനാമോ കീവിനെ ആണ് ബാഴ്സ ഒരു ഗോളിന് മറികടന്നത്. പിക്വേ ബാഴ്സയുടെ ഗോൾ നേടി. ദേജാൻ കുലുസേവ്സ്കി യുവന്റസിൻ്റെ ഗോൾ നേടി.

ഒന്നിനെതിരെ നാല് ഗോളിന് യങ് ബോയ്സിനെ വിയ്യാറയൽ തോൽപ്പിച്ചു.സെവിയ്യ- ലീൽ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ജർമ്മൻ ക്ലബ്ബ് വൂൾസ്‌ബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയൻ ക്ലബ്ബ് റെഡ്ബുൾ സാൽസ്ബർഗ് തോൽപ്പിച്ചത്.