യുവന്റസിനെ നാണംകെടുത്തി ചെൽസി; മാനേജർ ഇല്ലാതെ ജയിച്ച് യുണൈറ്റഡ്

 | 
Chelsea

ചാമ്പ്യൻസ് ലീഗ് അഞ്ചാം റൗണ്ട് മത്സരങ്ങളിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യുണിക്ക്, ലീൽ എന്നിവർക്ക് വിജയം. യുവന്റസ് ചെൽസിയോട് തോറ്റപ്പോൾ ബാഴ്‌സലോണ സമനിലയിൽ കുരുങ്ങി.

എതിരില്ലാത്ത 4 ഗോളിനാണ് യുവന്റസിനെ ചെൽസി തോൽപ്പിച്ചത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ കളിയുടെ എല്ലാ മേഖലയിലും ചെൽസി സന്ദർശകരെ നിഷ്പ്രഭരാക്കി. ഡിഫൻഡർ ട്രെവോ, റീസ് ജെയിംസ്, ഹഡ്സൻ ഒഡോയ്, തിമോ വെർണർ എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. 

ഗ്രൂപ്പിൽ 5 കളികൾ കഴിഞ്ഞപ്പോൾ ചെൽസി 12 പോയിന്റ് നേടി ഒന്നാമതാണ്. യുവെക്കും അത്ര തന്നെ പോയിന്റ് ഉണ്ട്. ഈ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ മാൽമോ എഫ്എഫ്, റഷ്യൻ ക്ലബ്ബ് സെനിത്ത് സെന്റ് പീറ്റേഴ്സ്സ്ബർഗിന്റെ സമനിലയിൽ തളച്ചു. 2 ടീമും ഓരോ ഗോൾ നേടി. 

മാനേജർ ഇല്ലാതെ കളിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് , എതിരില്ലാത്ത 2 ഗോളിന് വില്ലറയലിനെ തോൽപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയപ്പോൾ ജാഡൻ സാഞ്ചോ യുണൈറ്റഡിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി. വിജയം പുറത്താക്കപ്പെട്ട കോച്ച് സോഴ്ഷ്യർക്ക് ടീം സമർപ്പിച്ചു. ജയത്തോടെ യുനൈറ്റഡ് നോക്കോട്ട് ഉറപ്പാക്കി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ അറ്റ്ലാന്റ, യങ് ബോയ്‌സുമായി സമനിലയിൽ പിരിഞ്ഞു. ഇരു ടീമും 3 ഗോൾ വീതം നേടി. 

Manu

ഗ്രൂപ്പ് ഇ യിൽ നിന്നും അഞ്ചിൽ അഞ്ചും ജയിച്ച് ജർമൻ ക്ലബ് ബയേൺ മ്യുണിക് പ്രീ ക്വാർട്ടർ ഉറപ്പാക്കി. ഉക്രൈൻ ക്ലബ്ബ് ഡൈനാമോ കീവിനെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ തോൽപ്പിച്ചത്. ലെവൻഡോവ്സ്ക്കി, കിങ്സ്‌ലി കോമൻ എന്നിവർ ബയേൺ ടീമിനായി സ്കോർ ചെയ്തു. കീവിന്റെ ഗോൾ ഗാർമാഷ് നേടി. 

Bayern

ഈ ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ബാഴ്‌സലോണ, എസ്എൽ ബെൻഫിക്കയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബാഴ്സക്ക് 7ഉം ബെൻഫിക്കക്ക് 5ഉം പോയിന്റ് ആണ് ഉള്ളത്. അടുത്ത കളി ബാഴ്സക്ക് ബയേണുമായിട്ടാണ്. ഇതിൽ തോറ്റാൽ നോക്കൗട്ടിൽ എത്താൻ ബുദ്ധിമുട്ടാവും. ഡൈനാമോ കീവിനെ ബെനിഫിക്ക തോൽപ്പിച്ചാൽ  ഒരു പോയിന്റ് ലീഡിൽ അവർ പ്രീ ക്വാർട്ടറിൽ കടക്കും. അതിനാൽ ബാഴ്സക്ക് ശക്തരായ ബയേൺ മ്യുണിക്കിനെ തോൽപ്പിച്ചേ മതിയാവൂ. 


ഗ്രൂപ്പ് ജിയിൽ ലീൽ, സെവിയ്യ എന്നിവർ ജയിച്ചു. ലീൽ റെഡ്ബുൾ സൽസ്ബർഗിനെ തോൽപ്പിച്ചപ്പോള് സെവിയ്യ, വുൾഫ്‌സ്ബർഗിന്റെ തോൽപ്പിച്ചു. ഈ ഗ്രൂപ്പിൽ അവസാന മത്സരങ്ങൾ നിർണ്ണായകം ആണ്. 8 പോയിന്റ് നേടി ലീൽ, 7മായി സൽസ്ബർഗ്  എന്നിവർ മുന്നിൽ ആണ്. സെവിയ്യക്ക് 6 പോയിന്റ് ഉണ്ട്.