ധോണിയുടെ സിക്സിൽ ചെന്നൈക്ക് വിജയം

 | 
csk

മഹേന്ദ്രസിം​ഗ് ധോണി സിക്സർ പറത്തി വിജയത്തിലേക്ക് എത്തിച്ച കളിയിൽ ഹൈദരാബാദിനെ ചെന്നൈ സൂപ്പർ കിം​ഗ്സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. കളി തീരാൻ മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ധോണി, സിദ്ധാർത്ഥ് കൗളിന് സിക്സർ പറത്തി ടീമിനെ വിജയത്തിലെത്തിച്ചത്. 

ആദ്യം ബാറ്റുചെയ്ത സൺറൈസേഴ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് നേടിയത്. വൃദ്ധിമാൻ സാഹ നേടിയ 44 റൺസാണ് ഹൈദരാബാദ് നിരയിലെ മികച്ച പ്രകടനം. ചെന്നൈക്ക് വേണ്ടി ഹാസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രാവോക്ക് രണ്ടു വിക്കറ്റും ലഭിച്ചു. മറുപടി ബാറ്റിം​ഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ​ഗെയ്ക്വാദ് 45ഉം ഡൂപ്ലസി 41ഉം നേടി. 

ഇതോടെ എല്ലാ ടീമിന്റേയും ഐപിഎല്ലിലെ പതിനൊന്ന് കളികൾ കഴിഞ്ഞു. 18 പോയിന്റോടെ ചെന്നൈയാണ് പട്ടികയിൽ ഒന്നാമത്. 16 പോയിന്റോടെ ഡൽഹി രണ്ടാമതും 14 പോയിന്റോടെ ബാം​ഗ്ലൂർ മൂന്നാമതും ഉണ്ട്. നാലാം സ്ഥാനത്ത് കൊൽക്കത്തയാണ്.