ക്രിസ് ഗെയ്‌ലിന് ഇരട്ട സെഞ്ച്വറി; വിൻഡീസ് മികച്ച സ്‌കോറിലേക്ക്

ക്രിസ് ഗെയിലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറിലേക്ക്. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയാണ് ഗെയിൽ നേടിയിരിക്കുന്നത്. 46 ഓവറുകൾ പിന്നിട്ടപ്പോൾ 16 സിക്സും ഒമ്പതു ഫോറുമുൾപ്പെടെ 206 റൺസാണ് ഗെയിൽ നേടി ഗെയിൽഡ ക്രീസിലുണ്ട്. 145 പന്തിൽ നിന്ന് 95 റൺസുമായി സാമുൽസ് ഗെയിലിന് മികച്ച പിന്തുണ നൽകുന്നുണ്ട്.
 | 

ക്രിസ് ഗെയ്‌ലിന് ഇരട്ട സെഞ്ച്വറി; വിൻഡീസ് മികച്ച സ്‌കോറിലേക്ക്
കാൻബറ: ക്രിസ് ഗെയിലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് മികച്ച സ്‌കോറിലേക്ക്. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയാണ് ഗെയിൽ നേടിയിരിക്കുന്നത്. 46 ഓവറുകൾ പിന്നിട്ടപ്പോൾ 16 സിക്‌സും ഒമ്പതു ഫോറുമുൾപ്പെടെ 206 റൺസാണ് ഗെയിൽ നേടി ഗെയിൽഡ ക്രീസിലുണ്ട്. 145 പന്തിൽ നിന്ന് 95 റൺസുമായി സാമുൽസ് ഗെയിലിന് മികച്ച പിന്തുണ നൽകുന്നുണ്ട്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഗെയ്‌ലും സാമുവൽസും ചേർന്ന് വിൻഡീസിന്റെ സ്‌കോർ ഉയർത്തി. പന്ന്യൻഗാരയ്ക്കാണ് വിക്കറ്റ്. ഡ്വെയ്ൻ സ്മിത്തിനെ പന്ന്യൻഗാര ബൗൾഡാക്കുകയായിരുന്നു.